കള്ളിക്കാട് ;കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “പൂവനി”ഓണക്കാല പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കുടുംബശ്രീഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രണ്ടര ഏക്കറോളം സ്ഥലത്ത് ഹൈബ്രിഡ് ഇനം ചെണ്ടുമല്ലികൃഷി ആരംഭിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് മെമ്പർ സതീഷ് കുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വാർഡ് മെമ്പർമാരായ പ്രതീഷ് മുരളി, ദിലീപ് കുമാർ, കല,വാവോട്ബിനു, ശ്രീകല, കള്ളിക്കാട് സഹകരണ ബാങ്ക് സെക്രട്ടറി വിനോദ്കുമാർ, മഹിളാ കിസാൻ കോഡിനേറ്റർ (എം. കെ .എസ്. പി) കോഡിനേറ്റർ സബീന തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻറ് സാബു. എസ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു,
കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കർഷകയായ പുഷ്പശോബിയൂം ഗ്രൂപ്പ് അംഗങ്ങളാണ് പാട്ടേക്കോണത്ത് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി നടത്തിയത്.