തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനായി കളക്ടറേറ്റിൽ പ്രവർത്തിച്ച കളക്ഷൻ സെൻ്ററിൽ മികച്ച സേവനം നൽകിയ വളണ്ടിയർമാരെ ജില്ലാ കളക്ടർ അനു കുമാരി അനുമോദിച്ചു.
60 വളണ്ടിയർമാരാണ് സന്നദ്ധ പ്രവർത്തനവുമായി കളക്ഷൻ സെന്ററിന്റെ ഭാഗമായത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ, മറ്റു സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.