തിരുവനന്തപുരം: തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ അതിഥി കൂടി എത്തി.
‘ബുധനാഴ്ച രാത്രി 11.54 നാണ് ആറ് ദിവസം പ്രായം തോന്നിക്കുന്ന ആൺ കുഞ്ഞ് കൂടി എത്തിയത്.
ഒരുമയുടെയും സമ്പൽ സമൃദ്ധിയുടെയും നാളുകളിലേക്ക് പുതിയ അതിഥിയേ വരവേറ്റുകൊണ്ട് ശ്രാവൻ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.