തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ തമ്പാനൂർ പൊലീസ് പിടികൂടി.
ഇന്ന് പുലർച്ചെ കന്യാകുമാരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
തമ്പാനൂർ, കഴക്കൂട്ടം, എറണാകുളം, തലശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ സഞ്ജയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ കള്ളനോട്ട് കേസുണ്ട്. തമ്പാനൂരിലെ ഒരു ഹോട്ടലിൽ തങ്ങിയതിനുശേഷം കള്ളനോട്ട് നൽകി അവിടെനിന്ന് ഗൂഗിൾ പേ വഴി പണം സ്വീകരിച്ച കേസിലാണ് ഇയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴക്കൂട്ടത്തെ