ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

IMG_20241124_094956_(1200_x_628_pixel)

വട്ടപ്പാറ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർ വട്ടപ്പാറ പൊലീസിൻറെ പിടിയിൽ.

വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ പിടിയിലായത്.

പീഡനത്തിനിരയായ യുവതിയുടെ അകന്നു ബന്ധുവും കൂടിയാണ് അറസ്റ്റിലായ ഷോഫി. ഈ പരിചയം മുതലെടുത്തായിരുന്നു ഇയാളുടെ ക്രൂരത.

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം.കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!