തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.
മറ്റന്നാളോടെ തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച്, തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്.
തൽഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.