നെയ്യാറ്റിൻകര:ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ചു പ്ലസ് വൺ വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു.
മാധ്യമ വാർത്തയെത്തുടർന്ന് അധ്യക്ഷൻ കെ.വി.മനോജ് കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കലോത്സവം സംഘാടക സമിതി കൺവീനർ എന്നിവരോടു റിപ്പോർട്ട് തേടി.