തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായി കെഎസ്ഇബി അറിയിച്ചു.
വൈകിട്ട് ആറ് മണി മുതൽ രാത്രി 12 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
പവർ എക്സ്ചേഞ്ചിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായതും മഴ ആവശ്യത്തിന് ലഭിക്കാത്തതുമാണ് വൈദ്യുതി നിയന്ത്രണം നിർബന്ധമാക്കാൻ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ജൂൺ 30 വരെയാകും നിയന്ത്രണം.

