പിതാവിനെ കഴുത്തിനു പിടിച്ചു തള്ളി, പിന്നാലെ മരണം; മകൻ അറസ്റ്റിൽ

IMG_20260625_114735_(1200_x_628_pixel)

തിരുവനന്തപുരം : കഴുത്തിനു പിടിച്ചു തള്ളിയതിന് പിന്നാലെ അച്ഛൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ.

വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്രന്റെ (64) മരണത്തെത്തുടർന്ന് അറസ്റ്റിലായ മകൻ രാജീവിനെ (42) റിമാൻഡ് ചെയ്തു.

കുടുംബ വസ്തു വിൽപനയെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ രാജീവ് പിതാവിനെ കഴുത്തിനു പിടിച്ചു തള്ളിയെന്നും തറയിൽ വീണതിനൊപ്പം ഹൃദയാഘാതമുണ്ടായെന്നും പൊലീസ് പറഞ്ഞു.

ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിലെ ബലപ്രയോഗം ഹൃദയസ്തംഭനത്തിനിടയാക്കി. 22ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹത്തിന്റെ കഴുത്തിലെ നഖപ്പാട് ആണ് സംശയത്തിനിടയാക്കിയതും തുടർന്നുള്ള അന്വേഷണം മകനിലേക്കെത്തിയതും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!