ആര്യനാട് എസ്എച്ച്ഒയെ തലയ്ക്കടിച്ചു വീഴ്ത്തി; കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ.

IMG_20260705_211010_(1200_x_628_pixel)

ആര്യനാട്: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് എസ്എച്ച്ഒയെ തലയ്ക്കടിച്ചു വീഴ്ത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ യദു കൃഷ്ണനാണ് (24) ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യക്കുപ്പി പൊലീസ് സ്റ്റേഷന്റെ ചുവരിൽ എറിഞ്ഞ് പൊട്ടിച്ച ഇയാളെ തടയാൻ പൊലീസ് ശ്രമിച്ചതോടെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ മേശപ്പുറത്തിരുന്ന കടലാസുകള്‍ ഇയാൾ കീറിയെറിഞ്ഞു.

തുടർന്ന് ഇൻസ്പെക്ടർ ദേവരാജൻ യദുവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ അയാൾ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. ഇവിടെ വച്ചാണ് ഇരുമ്പ് കസേരയെടുത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. പരുക്കേറ്റ ഇൻസ്പെക്ടർ ദേവരാജന്റെ തലയ്ക്ക് നാല് തുന്നലിട്ടു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്റർ ആണ് യദുകൃഷ്ണൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!