വെങ്ങാനൂരിൽ യുവതികൾ ആത്മഹത്യ ചെയ്ത സംഭവം; സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ അറസ്റ്റിൽ

IMG_20260706_133405_(1200_x_628_pixel)

വിഴിഞ്ഞം : വെങ്ങാനൂരിൽ യുവതികൾ മരിച്ച സംഭവത്തിൽ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) മച്ചേലിലെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റിലായി.

സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു.

70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെയാളും ഇന്നലെ മരിച്ചു.

വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!