തിരുവനന്തപുരം : അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്.
ടെംപോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്. ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

