മദ്യലഹരിയിൽ കാർ നിയന്ത്രണം വിട്ട് അപകടം; വിമാനത്താവളത്തിന്റെ മതിൽ ഇടിച്ച് തകർത്തു

IMG_20260914_102935_(1200_x_628_pixel)

തിരുവനന്തപുരം:  മദ്യലഹരിയിലായ യുവാവ് അമിതവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനയാത്രക്കാരിയെ ഇടിച്ച ശേഷം രാജ്യാന്തര വിമാനത്താവളത്തിന്റെ മതിൽ ഇടിച്ച് തകർത്തു.

ഞായറാഴ്ച വൈകിട്ട് ആൾ സെയിൻസ് ഭാഗത്തുനിന്ന് ശംഖുംമുഖം ഭാഗത്തേക്ക് വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രഷനിലുള്ള സ്‌കോഡോ കാറാണ് വിമാനത്താവളത്തിലെ ഫയർഫോഴ്‌സ് സ്റ്റേഷന് സമീപത്തെ സുരക്ഷ മതിൽ തകർത്തത്.

കാർ ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി മനു (35) നെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന മെറിൻ,കവിത എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശംഖുംമുഖം വഴി വേളിയിലേക്ക് പോകവെയാണ് കാർ ആൾ സെയിൻസ് ഭാഗത്ത് വച്ച് ഇരുചക്രവാഹനത്തിൽ ഇടിച്ചത്. പരിക്കേറ്റ ഇരുചക്രവാഹനയാത്രക്കാരി ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ ഇടിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ മതിൽ രണ്ടായി പിളർന്നുമാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!