തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്. പ്രതിഷേധ മാർച്ചിനിടെ ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകന്‍റെ കൈ വിരൻ ബാരിക്കേഡിൽ കുടുങ്ങി അറ്റുപോയി. ചാക്ക സ്വദേശി വിവേകിനാണ് പരിക്കുപറ്റിയത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

