തിരുവനന്തപുരം: കാപ്പാ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി കൗണ്‍സിലര്‍ ആര് സുഗതന് ജയില്‍ മോചിതനായി.
പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. ബിജെപി പ്രവര്‍ത്തകരും സ്വീകരണം നല്കി.
തന്നോടൊപ്പം നിന്ന മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിക്കും നന്ദി പറയുന്നുവെന്നും സുഗതന് വ്യക്തമാക്കി. തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്നും സുഗതന് ആരോപിച്ചു.

