തിരുവനന്തപുരം:തിരുമല-തൃക്കണ്ണാപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി ഒക്ടോബർ 15 വരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുമല, മങ്ങാട്ടുകടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്നും തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ പാടില്ല. നേമത്തു നിന്നും തിരുമല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പ്ലാങ്കാലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞുപോകണം.
റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്ന ദിവസങ്ങളിൽ ഈ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

