തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ ദീപക്ക് ഉന്നയിച്ചിട്ടുള്ളത് വ്യാജ ആരോപണമാണെന്ന് ആവർത്തിച്ച മേയർ വിവി രാജേഷ് നിയമനടപടികളിലേക്ക് നീങ്ങി. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദീപക്കിന് മേയർ വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.

