തിരുവനന്തപുരം:ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃക ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് മ്യൂസിയം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.
ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, മുൻ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ (റിട്ട.), തിരുവനന്തപുരം മേയർ .വി.വി. രാജേഷ്, വ്യോമസേന, കരസേന, തീരസംരക്ഷണസേന, നാവികസേന, കേരള സർക്കാർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃകകൾ പ്രദർശിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാണ് ഈ മിനി മോഡൽ.

