തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ ബന്ധുക്കളാണ് കോവളത്തെ സ്പായിൽ വിറ്റത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് ഇവരുടെ സംരക്ഷണത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.
പെണ്കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. വിവിധ സ്പാകളില് കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.

