തിരുവനന്തപുരം: കൈക്കൂലി ആരോപണ വിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്.
ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു. സംഭവം വൻ വിവാദമായിരുന്നു.
അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോയും ഫോൺ സംഭാഷണവും സഞ്ജു എന്നയാളാണ് പുറത്തുവിട്ടത്.

