തിരുവനന്തപുരം: കോണ്‍ഗ്രസിനെ നാണംകെടുത്തിയ ചിറയന്‍കീഴ് കൈയാങ്കളി വിവാദത്തില്‍ സസ്പെന്‍ഷനിലായ കെപിസിസി അംഗം പാളയം പ്രദീപിനെയും ചിറയിന്‍കീഴ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് സജാദിനെയും കോണ്‍ഗ്രസ് തിരിച്ചെടുത്തു.
പ്രാദേശിക നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് രമ്യ ഹരിദാസ് പാര്‍ട്ടിക്ക് ഉറപ്പ് നല്കി. കെപിസിസി പ്രിസിഡന്റിനെ കണ്ടാണ് രമ്യ ഉറപ്പു നല്‍കിയത്. എന്നാല്‍ പാളയം പ്രദീപിന് ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

