ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി

IMG_20261106_180416_(1200_x_628_pixel)

തിരുവനന്തപുരം : ഡിപ്രഷന്‍ കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി.

നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണു ചിറയിന്‍കീഴില്‍  രാത്രി ട്രെയിന്‍ തട്ടി മരിച്ചത്. ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.

ഗേറ്റിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഏവിയേഷന്‍ ട്രെയിനര്‍ ആയിരുന്നു ജോഷ്മിന്‍ സംഭവത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നതായി സുഹൃത്തുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. കഴക്കൂട്ടം കുളത്തൂരിലെ വാടക വീട്ടില്‍ ഒറ്റയാക്കാണ് ജോഷ്മിന്‍ താമസിച്ചിരുന്നത്. അവിവാഹിതനാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!