മാനവീയം വീഥിയില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല: മന്ത്രി വിഷ്ണുനാഥ്

IMG_20261116_213021_(1200_x_628_pixel)

തിരുവനന്തപുരം: മാനവീയം വീഥിയില്‍ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടർന്നും നടത്തുവാനുള്ള സൗകര്യം സാംസ്കാരിക വകുപ്പ് ഒരുക്കുമെന്ന് സാംസ്‌കാരിക, ടൂറിസം, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

ഇതു സംബന്ധിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി, തിരുവനന്തപുരം മേയർ, സ്ഥലം എംഎൽഎ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിഷയം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. സർഗാത്മക ഇടങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാര്‍ ഉയര്‍ത്തിയ ആശങ്ക ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കലാകാരന്മാര്‍ക്കൊപ്പവും ആവിഷ്‌കാര സ്വാതന്ത്രത്തിനൊപ്പവുമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!