അരുവിക്കര : മലയോര മേഖലകളിൽ മഴ കനത്തതിനെ തുടർന്ന് അരുവിക്കര ജലസംഭരണിയിലെ മൂന്ന് ഷട്ടറുകൾ തുറന്നു.മൂന്ന് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
മഴ തുടരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവരും. ഡാമിന്റെ സമീപത്തും കരമനയാറിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു


