ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് സിബിഐ കോടതി, ശിക്ഷ നാളെ

images(488)

തിരുവനന്തപുരം: ആൻഡമാൻ സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ശിക്ഷ നാളെ വിധിക്കും. 2008ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2010ൽ കുറ്റപത്രം സമർപ്പിച്ചു.നേപ്പോൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി മുഹമ്മദ് അലിയാണ് വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥി ആയിരുന്ന ശ്യാമൾ മണ്ഡലിനെ 2005 ഒക്ടോബർ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കിൽ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!