.
തിരുവനന്തപുരം; അന്തർ സംസ്ഥാന യാത്രക്കാർക്ക് സുരക്ഷിതമായതും ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള യാത്ര പ്രധാനം ചെയ്യുന്ന കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ബാഗ്ലൂരിൽ നിന്നുള്ള കേരള സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ബാംഗ്ലൂർ നഗരത്തിൽ മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച സർവ്വീസുകൾ കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കെഎസ്ആർടിസി സി എംഡി ബിജു പ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.
ഫ്ലാഗ് ഓഫിനോട് അനുബന്ധിച്ച് നിരവധി മലയാളികൾ ഉള്ള ബാംഗ്ലൂർ നഗരത്തിൽ മലയാളികളുമായി സംവദിച്ചതായും ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാരായ മലയാളികൾ അവരുടെ കേരളത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകളെപ്പറ്റി സൂചിപ്പിച്ചുതായും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ ആവശ്യാർത്ഥം കൂടുതൽ ബസ്സുകൾ ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുവാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാംഗ്ലൂർ മലയാളി അസോസിയേഷനാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.


