തിരുവനന്തപുരം:പൊതു അവധി ദിവസങ്ങളായ ഏപ്രിൽ 14,15,17 തിയതികളിൽ അനധികൃത മണ്ണ്-മണൽ ഖനനം, പാറഖനനം, നിലം-തണ്ണീർത്തടം നികത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ചു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് പരാതികൾ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കൺട്രോൾ റൂം നമ്പരുകൾ
കളക്ട്രേറ്റ് കൺട്രോൾ റൂം- 9497711281
താലൂക്ക് കൺട്രോൾ റൂമുകൾ:
തിരുവനന്തപുരം- 9497711282
നെയ്യാറ്റിൻകര- 9497711283
കാട്ടാക്കട- 9497711284
നെടുമങ്ങാട്- 9497711285
വർക്കല-9497711286
ചിറയിൻകീഴ്- 9497711287.

