തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി ഒൻപത് വരെയുള്ള അഞ്ച് മണിക്കൂർ വിമാനത്താവളത്തിൻ്റെ റൺവേ താത്‌കാലികമായി അടച്ചിടും. ഈസമയത്ത് ഗൾഫ് മേഖലകളിലും രാജ്യത്തിനകത്തും നിന്നുമായെത്തുന്ന വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

