സമൂഹമാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചു; നാലുപേർക്കെതിരെ കേസ്

whatsapp-main1

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേർക്കെതിരെ കേസെടുത്തു . കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!