ഇനി ഓപ്പൻ ഡെക്ക് ഡബിൽ ഡെക്കറിൽ ന​ഗരം ചുറ്റാം

IMG_18042022_210307_(1200_x_628_pixel)

 

തിരുവനന്തപുരം; തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്നതിനായി എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആർടിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിന്റെ സിറ്റി റൈഡ് ( “KSRTC CITY RIDE”) സർവ്വീസിന് തുടക്കമായി.പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ആണ് സർവ്വീസിന് തുടക്കം കുറിച്ചത്.തിരുവനന്തപുരം ന​ഗര സൗന്ദര്യം കണ്ട് ആസ്വദിക്കാനുള്ള മാതൃകാ സംരംഭമാണ് ഇതെന്നും , ഡിറ്റിപിസി വഴി ഇതിന് വേണ്ട പ്രചരണം നൽകുമെന്നും ബസ് ഫ്ലാ​ഗ് ഓഫ് ചെയ്തു കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോക പൈതൃക ദിനത്തിൽ തന്നെ ഈ സർവ്വീസ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 31 വർഷം മുൻപാണ് കെഎസ്ആർടിസി ഡബിൽ ഡക്കൽ ബസ് പുറത്തിറക്കുന്നത്. അത്രയും പഴക്കമേറിയ സർവ്വീസെന്ന പ്രത്യേകതയുമുണ്ട്. ഡേ ആൻഡ് നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നവർക്ക് ഉദ്ഘാടന ഓഫറായി 400 രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

 

കെഎസ്ആർടിസി, സിഎംഡിയും, ​ഗതാ​ഗത വകുപ്പ് സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ചീഫ് ട്രാഫിക് മാനേജൻ ജേക്കബ് സാം ലോപ്പസ് എന്നിവർ സംസാരിച്ചു.ശിശു​ക്ഷേമ സമിതിയിലെ 30 കുട്ടികളുമായാണ് ആദ്യ സർവ്വീസ് നടത്തിയത്. സ്പോൺസർഷിപ്പോട് കൂടി കുറച്ച് സൗജന്യ സർവ്വീസുകളും നടത്തുമെന്ന് സിഎംഡി അറിയിച്ചു.കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജെറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്.

 

വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ് നടത്തുന്നത്.

 

നിലവില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡ് ( “NIGHT CITY RIDE” ) ഉം “രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡും( “DAY CITY RIDE”) മാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുട് ടിക്കറ്റും ലഭ്യമാകും. കെ.എസ്.ആര്‍.ടി.സി യുടെ ഈ നൂതന സംരംഭം തിരുവനന്തപുരത്ത് എത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാര സഞ്ചാരികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ബുക്കിം​ഗ് വേണ്ടി ബന്ധപ്പെടാം- 9447479789 ( മൊബൈൽ & വാട്ട്സ് അപ്പ്), 8129562972 സോഷ്യൽ മീഡിയ സെൽ വാട്ട്സ് അപ്പ്)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!