വർക്കല: ചെറുന്നിയൂർ കല്ലുമലക്കുന്നിൽ യുവതിയെയും മകളെയും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. എസ്എസ് നിവാസിൽ ശരണ്യ (22), മകൾ നക്ഷത്ര(രണ്ടര) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭർത്താവ് ബസ് ഡ്രൈവറായ സുജിത്തിനെ(33)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ കൊന്ന് ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ഭർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സുജിത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും ശരണ്യയെ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പരിസരവാസികൾ പരാതിയായി നൽകിയതിത്തെടുർന്നാണ് പൊലീസ് നടപടി

