ശാന്തിഗിരിയിൽ നവഒലി ജ്യോതിര്‍ദിനാഘോഷങ്ങൾക്ക് പ്രൗഡഗംഭീരമായ തുടക്കം 

IMG-20220501-WA0007

 

പോത്തൻകോട്: മാനവരാശിക്ക് വഴിയും വെളിച്ചവുമാണ് നവജ്യോതിശ്രീ കരുണാകരഗുരുവെന്നും സമാധി എന്ന സങ്കൽപ്പത്തിന് ഒരു പടികൂടി കടന്ന് പുതുമയുള്ള പ്രകാശമായി അനന്തധന്യതയായി ഗുരു ശാന്തിഗിരിയുടെ ആത്മീയ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു നിൽക്കുന്നുവെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ശാന്തിഗിരിയിലെ ഇരുപത്തിമൂന്നാമത് നവഒലിജ്യോതിർദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സാംശ്വീകരിച്ച് മാനവരാശിക്ക് ശാശ്വതപരിഹാരം നൽകാനുതകുന്ന സമഗ്ര ജീവിത പദ്ധതിയാണ് ഗുരു ലോകത്തിന് പകർന്നത്. ഗുരു മുന്നോട്ട് വച്ച കാഴ്ചപ്പാടുകളുടെ ഫലേശ്ച മാത്രം കാണാതെ അതിന്റെ അടിവേരുകൾ മനസിലാക്കാൻ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും വഴികാട്ടിയായി ഗുരു കൂടെയുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗ മുഖ്യാതിഥിയായി. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജെബി മേത്തർ എം.പി, കോലിയക്കോട് കൃഷ്ണൻനായർ, ബി.ആർ. എം. ഷഫീർ, അഡ്വ. ജെ.ആർ. പദ്മകുമാർ, സബീർ തിരുമല, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവർ പ്രസംഗിച്ചു.

നവഒലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും വൈകിട്ട് 5 ന് വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ,ആത്മീയ,സാംസ്കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മെയ് 4 ബുധനാഴ്ച വൈകുന്നരം 5 മണിക്ക് സൌഹൃദക്കൂട്ടായ്മ, മെയ് 5 ന് നവ‌ഒലി സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. നവ‌ഒലി ജ്യോതിര്‍ദിനമായ മെയ് 6 ന് പ്രാർത്ഥനാചടങ്ങുകളിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും .

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!