വിഴിഞ്ഞം : കോസ്റ്റ് ഗാർഡിന് വിഴിഞ്ഞത്തു നിർമിക്കേണ്ട ജെട്ടിയുടെ തുടർനിർമാണത്തിന് തടസ്സമായി നിൽക്കുന്ന പാതിമുങ്ങിയനിലയിലുള്ള ടഗ്ഗ് പൊളിച്ചുമാറ്റുന്നു.ഇതിനായുള്ള സാങ്കേതികസംഘവും മുങ്ങൽവിദഗ്ധരും വിഴിഞ്ഞത്തെത്തി. ആറ് മുങ്ങൽ വിദഗ്ധരുൾപ്പെട്ട സാങ്കേതിക സംഘമാണ് ടഗ്ഗ് പൊളിച്ചുമാറ്റുക. മുങ്ങൽ വിദഗ്ധരിൽ മൂന്നുപേർ വെള്ളിയാഴ്ച വിഴിഞ്ഞം തുറമുഖത്തെത്തി. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള കോഡിയാർ എന്ന കമ്പനിയാണ് ടഗ്ഗ് പൊളിച്ചുമാറ്റുന്നത്. തിങ്കളാഴ്ച മുതൽ പൊളിക്കൽ തുടങ്ങാനാണ് തീരുമാനം.

