തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ നിന്നും സ്വർണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ.
തിരുവനന്തപുരം മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്നും മൂന്നു പവന് മോഷണം പോയ സംഭവത്തിലാണ് പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
പൂജാരി അരുൺ ആണ് അറസ്റ്റിലായത്. മൂന്ന് പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്.
പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു

