കുറ്റിച്ചൽ: കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിൽ മകന്റെ മർദനമേറ്റ് ഹൃദ്രോഗിയായ അച്ഛൻ മരിച്ചു.
വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ നിഷാദിനെ നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കാണ് മർദനത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നിഷാദ് അച്ഛനെ മർദിക്കുകയും തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മർദനമേറ്റ രവീന്ദ്രനെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് വന്ന് നിഷാദിനെ അറസ്റ്റ് ചെയ്തത്.