വിതുര : മകന്റെ ചോറൂണുദിവസം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തോട്ടുമുക്ക് പേരയത്തുപാറ മണലയം പുഷ്പവിലാസത്തിൽ അമൽകൃഷ്ണ(35)നാണ് മരിച്ചത്.
വെള്ളിയാഴ്ച ഇളയ മകൻ നിദാൻകൃഷ്ണയുടെ ചോറൂണ് നടക്കാനിരിക്കെ രാവിലെ ഒൻപതുമണിയോടെ പേരയത്തുപാറയിലെ ടർഫിനുസമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.