തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.
പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണു സൂചന.
തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ് ലഭിക്കുന്ന വിവരം.