ആര്യനാട്:ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ഇരുപത്തിയൊന്നുകാരനായ ആനന്ദ് ആണ് മരിച്ചത്.
തിരിച്ചടവ് മുടങ്ങിയപ്പോള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആനന്ദ് ആസിഡ് കുടിച്ചിരുന്നു. ചികില്‍സയിലിരിക്കേയാണ് മരണം.
ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണപ്പെട്ടത്. ലോൺ ആപ്പിൽനിന്ന് പണം എടുത്തതിനു പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു.
പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.