വെള്ളാഞ്ചിറ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

IMG_20260313_120839_(1200_x_628_pixel)

തിരുവനന്തപുരം:പനവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ഡി.കെ മുരളി എംഎൽഎ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

2024 -25 ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മിച്ചത്.

ഗ്രാമീണ മേഖലയിലെ കുട്ടികൾക്കും യുവാക്കൾക്കും മികച്ച കായിക പരിശീലനം ഉറപ്പാക്കാൻ ഈ സ്റ്റേഡിയം വലിയ പങ്കുവഹിക്കുമെന്ന് എംഎൽഎ പറഞ്ഞു.

സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് പണി പൂർത്തിയാക്കിയത്. ഗ്രാമീണ ജനതയുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും പ്രൊഫഷണൽ കായിക താരങ്ങളെ വാർത്തെടുക്കാനും ലക്ഷ്യമിട്ടാണ് കായികവകുപ്പ് പദ്ധതി നടപ്പിലാക്കിയത്.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പനവൂർ ഗ്രാമപഞ്ചായത്തിലെ കട്ടക്കാൽ – കൊച്ചനായിക്കോണം റോഡിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

 

യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജെ.യഹിയ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജുകുമാർ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular