തിരുവനന്തപുരം: ഫ്ലാറ്റിലെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി നടത്തിയ ഐടി മാനേജർ പിടിയിൽ.
ഹരിയാന സ്വദേശിയും ടെക്‌നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിലെ മാനേജരുമായ വിശാലാ(26)ണ് പിടിയിലായത്. 70 ഓളം കഞ്ചാവ് ചെടികളാണ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്വന്തം ആവശ്യത്തിനാണ് ഫ്ലാറ്റിൽ കഞ്ചാവ് തോട്ടമൊരുക്കിയതെന്നും കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുമെന്നും കഞ്ചാവ് ഇല ചമ്മന്തി രൂപത്തിൽ അരച്ചും ഉപയോഗിച്ചിരുന്നതായാണ് ഇയാളുടെ മൊഴി.

