Tag: Death

  • പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

    പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

    തിരുവനന്തപുരം:  പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്.

    മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനായി സ്ഥലത്ത് മൂന്ന് ദിവസമായി മണ്ണിടിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ന് അപകടമുണ്ടായത്. സംഭവസമയത്ത് ജയനോടൊപ്പം മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു.

    ഇദ്ദേഹത്തിന്റെ ദേഹത്തും മണ്ണ് ഇടിഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജയനെ രക്ഷപ്പെടുത്താനായില്ല.

  • കുടുംബവഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

    കുടുംബവഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

    വെഞ്ഞാറമൂട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

    ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    പോത്തൻകോട് : പൂലന്തറ ജങ്ഷനിലെ വളവിൽ  ലോറിയും എതിരേവന്ന ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടായിക്കോണം പട്ടാരി കോട്ടുകുടിവീട്ടിൽ അശോക് കുമാർ-ശോഭ ദമ്പതിമാരുടെ മകൻ വിഷ്ണു (19) ആണ് മരിച്ചത്.

    ഗുരുതരമായി പരിക്കേറ്റ കാട്ടായിക്കോണം വായനശാലയ്ക്കു സമീപം താമസിക്കുന്ന വിഷ്ണു (20)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. പോത്തൻകോട്ടെ ഫാൻസി കടയിലെ ജീവനക്കാരാണ് ഇരുവരും.

  • നർത്തകിയും സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ അന്തരിച്ചു

    നർത്തകിയും സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ അന്തരിച്ചു

    തിരുവനന്തപുരം : നർത്തകിയും ദൂരദർശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവൻകോണം വിൻസൺ മാൻഷനിൽ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു.

    സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാൻസറിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം.

  • യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കടലിൽ മരിച്ചനിലയിൽ കണ്ടെത്തി

    യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കടലിൽ മരിച്ചനിലയിൽ കണ്ടെത്തി

    നാഗർകോവിൽ: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. മാർത്താണ്ഡത്തിനു സമീപം മാമൂട്ടുക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല(32), മകൻ മെർജിത് എന്നിവരാണ് മരിച്ചത്.

    സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

    ശശികല ഞായറാഴ്ച അമ്മയ്ക്കും മകനുമൊപ്പം ഓട്ടോയിൽ കാപ്പിക്കാടിനു സമീപത്തുള്ള ജോത്സ്യനെ കാണാൻപോയിരുന്നു. തുടർന്ന് അമ്മയെ വീട്ടിലേക്ക് അയച്ചശേഷം ഓട്ടോയിൽ മകനെയുംകൂട്ടി മണ്ടയ്ക്കാടിനു സമീപത്തുള്ള വെട്ടുമട കടൽത്തീരത്തെത്തി.

    കടയിൽനിന്നു വാങ്ങിയ ബിരിയാണി ഓട്ടോയിൽ വെച്ച് കഴിച്ചശേഷം, ശശികല കൈകഴുകാനായി കുട്ടിയുമൊത്ത് കടലിനു സമീപത്തുപോയി. വളരെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന്  ഓട്ടോഡ്രൈവർ, അവിടെയെത്തിയ യുവാവിനോടു വിവരം പറഞ്ഞു.

    യുവാവ് കടലിൽ തിരച്ചിൽ നടത്തിയപ്പോൾ, ശശികലയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് ഇൻസ്പെക്ടർ നവീന്റെ നേതൃത്വത്തിലുള്ള മറൈൻ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഉച്ചയോടെ മെർജിത്തിന്റെ മൃതദേഹവും കണ്ടെടുത്തു.ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു.

  • വെട്ടുതുറ കോൺവെന്റിൽ കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    വെട്ടുതുറ കോൺവെന്റിൽ കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    കഠിനംകുളം : വെട്ടുതുറ കോൺവെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്.

    കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്.

    മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു.

  • മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

    മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

    ആര്യനാട്: മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയാണ് മരിച്ചത്. 50 വയസ്സുണ്ട്. വീടിന് സമീപത്തെ ഷെഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

    നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തലയ്ക്കും പരിക്കുണ്ട്.   പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

  • മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    വെമ്പായം : മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ്.അരുൺകുമാറി(46)നെയാണ് വ്യാഴാഴ്ച പുലർച്ചെ എം.സി. റോഡിനു സമീപമുള്ള മരത്തിൽ തൂങ്ങിനിൽക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്.

    വെമ്പായം കൊപ്പം സി.എസ്.ഐ. പള്ളിപരിസരത്തുള്ള പറങ്കിമാവിൻതോട്ടത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ.

  • നാവായിക്കുളത്ത് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മരിച്ചു

    നാവായിക്കുളത്ത് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മരിച്ചു

    നാവായിക്കുളം :വെള്ളൂർകോണത്ത് കടയ്ക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മരിച്ചു.പ്രതി ആയ തമ്പി എന്നു വിളിക്കുന്ന ഇസ്മായിൽ ആണ് മരിച്ചത്.

    ഈ മാസം 13 ആം തീയതി നാവായിക്കുളം വെള്ളൂർകോണം മുസ്ലിം പള്ളിക്ക് സമീപം സഹോദരിയുടെ കടയ്ക്ക് പെട്രോൾ ഒഴിച്ചു സഹോദരിയുടെ മകൾക്ക് തീ പൊള്ളലേറ്റ സംഭവത്തിൽ പ്രതി ആയിരുന്നു തമ്പി എന്നു വിളിക്കുന്ന ഇസ്മായിൽ. സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത് .

    ഈ സമയം കടയിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾ ജാസ്മി (37) ക്ക് ഗുരുതരമായി പൊള്ളലേറ്റു. തീയിട്ട ശേഷം ഇസ്മായിൽ കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.