Tag: Kovalam

  • തിരഞ്ഞെടുപ്പ് ബോധവത്കരണം; കോവളത്ത് സ്കൂബാ ഡൈവിങ്ങ്

    തിരഞ്ഞെടുപ്പ് ബോധവത്കരണം; കോവളത്ത് സ്കൂബാ ഡൈവിങ്ങ്

    തിരുവനന്തപുരം:“നമ്മുടെ വോട്ട് നമ്മുടെ അവകാശം – എല്ലാപേരും വോട്ടു ചെയ്യുക” എന്ന സന്ദേശവുമായി തിരുവനന്തപുരം സ്വീപ്പിന്റെ നേതൃത്വത്തിൽ കോവളം ബീച്ചിൽ സ്കൂബാ ഡൈവിങ്ങ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.

    ബോണ്ട് സഫാരി ടീമാണ് സ്കൂബാ ഡൈവിങ് അവതരിപ്പിച്ചത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

    അസിസ്റ്റന്റ് കളക്ടർ സി. ശിവശക്തിവേൽ, സ്വീപ് തിരുവനന്തപുരം അംഗങ്ങളായ ഷീജ വി.വി, രഞ്ജിത് ഡി, ബിനുകുമാർ എ.എൽ തുടങ്ങിയവർ പങ്കെടുത്തു.

  • കോവളത്ത് വിദേശ പൗരനെ ആക്രമിച്ച സംഭവം; ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി ബോധവത്കരണം

    കോവളത്ത് വിദേശ പൗരനെ ആക്രമിച്ച സംഭവം; ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി ബോധവത്കരണം

    തിരുവനന്തപുരം:കോവളത്ത് വിദേശ പൗരനെ ടാക്‌സി ഡ്രൈവർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ കോവളം ഗസ്റ്റ്ഹൗസിൽ അടിയന്തരയോഗം ചേർന്നു.

    ഓട്ടോ-ടാക്‌സി സേവനങ്ങൾ ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയി മാറ്റുന്നതുമായി ബന്ധപ്പെട്ട് യോഗം ചർച്ച ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ കോവളത്തെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാൻ തീരുമാനമായി.

    ഏപ്രിൽ 18ന് ബോധവത്കരണ ക്ലാസുകൾ നൽകും. ജില്ലാ ഭരണകൂടം, ആർടിഒ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംയുക്തമായാണ് ബോധവത്കരണം നൽകുന്നത്. തുടർന്ന് ടൂറിസം വകുപ്പും ഡിടിപിസിയും സംയുക്തമായി ഡ്രൈവർമാർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

    പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഫ്രണ്ട്‌ലി ടാക്‌സി ഡ്രൈവർ എന്ന ഐഡി കാർഡ് നൽകും. കൂടാതെ ഡ്രൈവർമാരുടെ സീറ്റുകൾക്ക് പിറകിലായി ക്യൂആർ കോഡ് റേറ്റിംഗ് സിസ്റ്റം സ്ഥാപിക്കും. യാത്രക്കാർക്ക് ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താനാകും.

    അഭിപ്രായങ്ങൾ പരിശോധിക്കുന്നതിനായി ആർടിഒ, പോലീസ്, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ ടാക്സി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മികച്ച റേറ്റിംഗ് ലഭിക്കുന്ന ഡ്രൈവർമാർക്ക് ഗോൾഡൻ കാർഡ് നൽകും.

    സിൽവർ, ബേസ് കാറ്റഗറി എന്നിങ്ങനെയാണ് തുടന്നുള്ള റേറ്റിംഗിന് ലഭിക്കുന്ന കാർഡുകൾ. പ്രദേശത്ത് മികച്ച ഡ്രൈവർമാരുടെ സേവനം വിനോദസഞ്ചാരികൾക്കുൾപ്പെടെ പരമാവധി ഉപയോഗിക്കുന്നതിന് റേറ്റിംഗ് സിസ്റ്റം സഹായകരമാകും. മോശം പ്രകടനം തുടർച്ചയായി കാഴ്ചവെക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒയ്ക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.

    ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.എൽ രാജീവ്, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം   വെങ്ങാനൂർ ബ്രൈറ്റ്, പോലീസ്, മോട്ടോർ വെഹിക്കിൽ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ ടാക്സി യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

     

     

  • കോവളത്ത് വിദേശസഞ്ചാരിക്ക് മർദ്ദനം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

    കോവളത്ത് വിദേശസഞ്ചാരിക്ക് മർദ്ദനം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

    കോവളം: വിദേശ പൗരനുനേരേ കോവളത്ത്  ആക്രമണം. നെതർലൻഡ് സ്വദേശി കാൽവിൻ സ്കോൾട്ടനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ കൈയേറ്റം ചെയ്തത്. വിഴിഞ്ഞം ടൗൺഷിപ്പ് ടി.സി. 454- ൽ ഷാജഹാനെ (40) കോവളം പോലീസ് അറസ്റ്റുചെയ്തു.

    കാൽവിൻ സ്കോൾട്ടന്റെ ചുണ്ടിലാണ് ഇടിയേറ്റത്. സ്വകാര്യ കാറിൽ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ എത്തിയ വിദേശ പൗരനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ ബൈക്കുകൊണ്ട് തടഞ്ഞു നിർത്തുകയും മർദിക്കുകയും ചെയ്തത്.

  • കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

    കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്‍റെ പ്രൗഢി ഉയർത്തുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കിയ 93 കോടിയുടെ വികസന പദ്ധതിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

    കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തെ ടൂറിസം ഹബ്ബാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് കോവളത്തിൻ്റെ പ്രൗഢി ഉയർത്തുന്ന പദ്ധതി എന്നും മന്ത്രി പറഞ്ഞു.

    ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് കോവളം.

    കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്‍റെ പ്രതാപം ഉയർത്താൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

    കിഫ്ബി പദ്ധതിയില്‍ 93 കോടി രൂപ ചിലവഴിച്ച് രണ്ട് ഘട്ടമായാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്‍റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്‍റെയും അടിമലത്തുറ ബീച്ചിന്‍റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

    ഐബി ബീച്ചിന്‍റെയും അടിമലത്തുറ ബീച്ചിന്‍റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്കോസ് (WAPCOS) നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

    കോവളത്തിന്‍റെ വികസനം കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുമെന്ന് മന്ത്രി പറഞ്ഞു. ബഹു. മുഖ്യമന്ത്രി കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

    ടൂറിസം വകുപ്പിന്‍റെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദര്‍ശിക്കുകയും തുടര്‍ന്ന് ബീച്ചിന്‍റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 2021 ജൂലൈ 26 ന് കോവളം ബീച്ചിന്‍റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് യോഗം ചേര്‍ന്നു. തുടർന്നാണ് പദ്ധതിക്ക് രൂപം നൽകിയത്.

    പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കും.ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിസൈന്‍ പോളിസിയുടെ ഭാഗമായി സമഗ്രമായൊരു രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും കോവളം വികസനമെന്നും മന്ത്രി പറഞ്ഞു.

  • കോവളത്തിൻ്റെ മുഖം മാറും, വരുന്നത് 93 കോടിയുടെ വമ്പൻ പദ്ധതി

    കോവളത്തിൻ്റെ മുഖം മാറും, വരുന്നത് 93 കോടിയുടെ വമ്പൻ പദ്ധതി

    തിരുവനന്തപുരം:ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

    ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ട താണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക.

    ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.

    ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസ് (WAPCOS)നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

  • പാറക്കൂട്ടത്തിനിടയില്‍ മൊബൈല്‍ വീണു, എടുക്കാന്‍ ശ്രമിക്കവേ കൈ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

    പാറക്കൂട്ടത്തിനിടയില്‍ മൊബൈല്‍ വീണു, എടുക്കാന്‍ ശ്രമിക്കവേ കൈ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

    കോവളം: പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടെ കൈ അകപ്പെട്ടു കിടന്ന ആളിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനു(46)വിന് ആണ് വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷകരായത്.

    കൂട്ടുകാർക്ക് ഒപ്പം എത്തിയ ബിനുവിന്റെ മൊബൈൽ ഫോൺ കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയത്

  • കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്; ഇരട്ടി വേദനയായി മരണങ്ങൾ

    കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്; ഇരട്ടി വേദനയായി മരണങ്ങൾ

    തിരുവനന്തപുരം: കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്. കോവളം ബൈപാസിലെ അപകടത്തില്‍ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്. ഞായറാഴ്ച രാവിലെ അരവിന്ദ് ഓടിച്ച റേസിങ് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്.

    റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ തല്‍ക്ഷണം മരിച്ചു.അപകടം നടന്ന റോഡിൽ ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.

  • കോവളം ബൈപ്പാസിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    കോവളം ബൈപ്പാസിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    കോവളം:  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.   അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം

  • കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

    കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

    തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിൽ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു. തിരുവല്ലം-കോവളം ബൈപ്പാസില്‍ ഇന്നു രാവിലെയാണ്. ഈ ഭാഗത്ത് ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.