Tag: School

  • വാഴമുട്ടം ഗവ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

    വാഴമുട്ടം ഗവ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

    തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വിഭാവനം ചെയ്ത അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ എന്ന ലക്ഷ്യം വാഴമുട്ടത്തും യാഥാർത്ഥ്യമാക്കിയെന്ന് പൊതു വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

    നേമം നിയോജക മണ്ഡലത്തിലെ വാഴമുട്ടം സർക്കാർ ഹൈ സ്കൂളിലെ പുതിയ കെട്ടിടങ്ങളും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

    സാധാരണക്കാരന്റെ കുട്ടിക്ക് ലോകത്തെവിടെയുമുള്ള പഠന സൗകര്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ലാബുകളും ക്ലാസ് റൂമുകളും ഒരുക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

    കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയ്ക്ക് വേണ്ടി 100 കോടി രൂപയുമാണ് നീക്കിവച്ചത്.

    11.38 കോടി രൂപയുടെ ചെലവിലാണ് വാഴമുട്ടം ഹൈസ്കൂളിൽ സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കിയത്. പത്തുകോടി രൂപ അനുവദിച്ച വാഴമുട്ടം ഹൈസ്കൂളിൽ ഒന്നാംഘട്ടമായി അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, രണ്ടാംഘട്ടമായി അഞ്ചു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം, കിഫ്ബിയുടെ ഒരുകോടി 38 ലക്ഷം രൂപ ഉപയോഗിച്ചുള്ള തുടർനിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് നിർവഹിച്ചത്.

    ഒന്നാം ഘട്ടത്തിൽ വാഴമുട്ടം സർക്കാർ ഹൈസ്കൂളിൽ നിർമിച്ച കെട്ടിടത്തിൽ ലിഫ്റ്റോട് കൂടി, താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും ഒരു ടോയ്‌ലെറ്റും മുകളിലത്തെ നിലയിൽ നാലു ക്ലാസ് മുറികളും ഒരു ലൈബ്രറി, ഒരു സ്റ്റാഫ് റൂം, ഗേൾസ് ടോയ്‌ലെറ്റ് ബ്ലോക്ക്, ബോയ്സ് ടോയ്‌ലെറ്റ് ബ്ലോക്ക്, പി എച്ച് ടോയ്‌ലെറ്റ് ഉൾപ്പെടെ 866 സ്ക്വയർ മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം.

    രണ്ടാം ഘട്ടത്തിൽ ലിഫ്റ്റോടു കൂടിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികൾ, ഒരു എൽഇഡി റൂം,എച്ച് എം റൂം, എന്നിവയും മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികൾ, ഒരു ലാബ്, ഒരു സ്റ്റാഫ് റൂം, എന്നിവയും ഉൾപ്പെടെ 712 സ്ക്വയർ മീറ്ററാണ് ആകെ വിസ്തീർണ്ണം.

    സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൂങ്കുളം വാർഡ് കൗൺസിലർ രതീഷ് അധ്യക്ഷത വഹിച്ചു. പുഞ്ചക്കരി വാർഡ് കൗൺസിലർ ശൈലജ,പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ ഗോപിനാഥ്, പിഡബ്ല്യുഡി ചീഫ് എൻജിനീയർ ദീപ, ഹെഡ്മിസ്ട്രസ് ശ്രീജ ബി.എസ് എന്നിവർ സന്നിഹിതരായി.

  • ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി….., ഇന്ന് മുതൽ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു

    ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി….., ഇന്ന് മുതൽ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു

    തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും.

    പരിഷ്‌കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ആഴ്‌ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാകും.

    റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

  • വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

    വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

    തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

    മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തും.

    സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

    രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍.

    തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് മീനാങ്കൽ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും.

    ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പഠനോപകരണ വിതരണം, പുരസ്കാര വിതരണം, ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം, അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം എന്നിവയും ചടങ്ങിൽ നടക്കും.

  • ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ സ്‌കൂളിൽ

    ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ സ്‌കൂളിൽ

    തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ജില്ലാ തല സ്‌കൂൾ പ്രവേശനോത്സവം മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കും.

    ജൂൺ മൂന്ന് രാവിലെ 9.30ന് പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരിക്കും.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ്‌കുമാർ, വൈസ്പ്രസിഡന്റ് എ.ഷൈലജ ബീഗം, വിദ്യാഭ്യാസ ഉപഡയറക്ടർ ദീപാ മാർട്ടിൻ എന്നിവരും പങ്കെടുക്കും. മലയോരമേഖലയുടെ സംസ്‌കാരം വിളിച്ചോതുന്ന നിരവധി പരിപാടികൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പഠനോപകരണങ്ങളുടെ വിതരണം, ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉപകരണങ്ങളുടെ വിതരണം എന്നിവയും നടക്കും.

  • ശ്രദ്ധേയമായി പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവം; കുരുന്നുകളെ വരവേൽക്കാൻ ‘മന്ത്രി’ എത്തി

    ശ്രദ്ധേയമായി പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവം; കുരുന്നുകളെ വരവേൽക്കാൻ ‘മന്ത്രി’ എത്തി

    പൂവത്തൂർ:സ്‌കൂളിലെത്തിയതിന്റെ പരിഭവം കരച്ചിലാക്കി കുറച്ചുപേർ ഒരുവശത്ത്, ആദ്യമായി കണ്ട കൂട്ടുകാരെല്ലാം ചേർന്ന് ‘ഗ്യാങായി’ കളിയും ചിരിയുമായി മറുവശത്ത്. ക്ലാസ് മുറിക്ക് പുറത്ത് അച്ഛനും അമ്മയും നിൽപ്പുണ്ടോ എന്ന് ഇടയ്ക്കിടെ എത്തിനോക്കി ചില വിരുതന്മാരും.

    പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവത്തിന് മന്ത്രി ജി. ആർ. അനിൽ എത്തിയപ്പോൾ, ‘കിരീടം’ വച്ച കുഞ്ഞു രാജാക്കന്മാർ കൗതുകത്തോടെ വരവേറ്റു.

    പൂവത്തൂർ എൽ.പി.എസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്‌കൂൾ പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽ. പി. സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

    നിലവിൽ മുനിസിപ്പാലിറ്റിയിലെ അഞ്ച് അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായെന്നും ഇരുപത് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സ്‌കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു.

    നെടുമങ്ങാട് നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളിലായി 385 കുട്ടികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. എല്ലാ കുട്ടികൾക്കും മന്ത്രിയുടെ സ്നേഹസമ്മാനമായി വർണ്ണ കുടകളും നൽകി.

  • വേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു

    വേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു

    തിരുവനന്തപുരം: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇന്നു സ്കൂളുകളിലെത്തും.

    രാവിലെ പത്ത് മണിക്ക് മലയിന്‍കീഴ് ജി എല്‍ പി ബി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിക്കും.

  • ഭരതന്നൂർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി ഇനി കളർഫുൾ

    ഭരതന്നൂർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി ഇനി കളർഫുൾ

    ഭരതന്നൂർ:അക്ഷരലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഭരതന്നൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരതന്നൂർ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.

    കുട്ടികളുടെ കഴിവുകളെ കുട്ടിക്കാലത്ത് തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർണ്ണക്കൂടാരം പദ്ധതി സർക്കാർ നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ വർധിപ്പിച്ച്, കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നാല് ക്ലാസ് മുറികളും സ്‌കൂളിന്റെ ചുറ്റുമതിലും കുരുന്നുകളെ ആകർഷിക്കുന്ന തരത്തിൽ ശിശുസൗഹൃദപരമാണ്.

    ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് കരുത്തേകാൻ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.

    സ്‌കൂളിന്റെ മുൻവശത്തായി നിർമിച്ചിരിക്കുന്ന ഏറുമാടവും ചെറിയ കുളവും അതിനോട് ചേർന്ന കൃത്രിമ ഗുഹയും കുട്ടികൾക്ക് ഒരു പോലെ വിനോദവും വിജ്ഞാനവും നൽകുന്നവയാണ്. 10 ലക്ഷം രൂപ ചെലവിലാണ് പ്രീപ്രൈമറി നവീകരിച്ചിരിക്കുന്നത്.

    സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു. വർണ്ണ കൂടാരം പ്രീ പ്രൈമറിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികൾക്ക് എം.എൽ.എ മൊമെന്റോ നൽകി.

  • അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ

    അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ

    മീനാങ്കൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ. പുതിയ ഹൈടെക് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും ഒരുക്കിയതിലൂടെ മികച്ച പഠനാന്തരീക്ഷമാണ് സ്‌കൂൾ കൈവരിച്ചിരിക്കുന്നത്.

    ഹൈടെക് ക്ലാസ് മുറികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായും നിർമിച്ചു. ജില്ലാ പഞ്ചായത്ത് നിർമിച്ച ആറ് ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ നിർവഹിച്ചു.

    എൽ.പി, യു.പി വിദ്യാർഥികൾക്കായി നിർമിച്ച കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും തുടർന്ന് നടന്ന പൊതുസമ്മേളനവും ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

    ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിൽ അഞ്ഞൂറ്റമ്പതോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 125 കുട്ടികൾ ഗോത്രമേഖലയിൽ നിന്നും എത്തുന്നവരാണ്. 62 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം എന്നിവയുടെ നിർമാണത്തിനായി 10 ലക്ഷം രൂപയാണ് ചെലവായത്.

  • സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും; ഇനി അവധിക്കാലം

    സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും; ഇനി അവധിക്കാലം

    തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക.

    ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്.

    പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും.

    ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും.അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.