Tag: Theft

  • ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

    ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

    ബാലരാമപുരം: ബാലരാമപുരത്ത് തിങ്കളാഴ്ച പകൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചു.

    രാമപുരം ജി.ആർ.ഭവനിൽ സുരേഷ്ബാബു- താര ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്.

    ഓട്ടോ ഡ്രൈവറായ സുരേഷ്ബാബുവിനൊപ്പം വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യ താരയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. തൊഴിലുറപ്പ് ജോലിക്കാണ് താര പോയിരുന്നത്.

    തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-മണിയോടുകൂടി താര വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.

    ഷീറ്റിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. തുടർന്ന് ബാലരാമപുരം പോലീസിൽ പരാതി നൽകി.

  • തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

    തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

    വിഴിഞ്ഞം : പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

    മലയാളികളും മറുനാടൻ തൊഴിലാളികളുമുൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽനിന്ന്‌ 84000 രൂപയും മൊബൈൽഫോണുകളും തട്ടിയെടുക്കുകയായിരുന്നു.

    പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ(27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി(27) എന്നിവരാണ് അറസ്റ്റിലായത്.

    തൊഴിലാളികൾ പിന്തുടർന്നതോടെ ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രണ്ട് മലയാളികളും രണ്ട് മറുനാടൻ തൊഴിലാളികളും രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

     

     

  • കുപ്രസിദ്ധ മോഷ്ടാവ് ‘സ്‍പൈഡര്‍ ബാഹുലേയൻ’ അറസ്റ്റിൽ

    കുപ്രസിദ്ധ മോഷ്ടാവ് ‘സ്‍പൈഡര്‍ ബാഹുലേയൻ’ അറസ്റ്റിൽ

    തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ ബാഹുലേയൻ അറസ്റ്റിലായി. ചാക്കയിലെ വീട്ടിൽ നിന്ന് വെള്ളി വിളക്കും, വെള്ളി ഉരുപ്പടികളും, കമ്മലുകളും കവർന്ന കേസിലാണ് മുറിഞ്ഞപാലം സ്വദേശിയായ ബാഹുലേയൻ (55) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

    വീട്ടുടമയുടെ പരാതിയിൽ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.

  • മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

    മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

    പാലോട്: വീട്ടിൽ നിന്ന് മോഷണം പോയ കാർ ഒരുദിവസത്തിന് ശേഷം അതേവീടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നന്ദിയോട് പഞ്ചായത്തിലെ മുൻ മെമ്പർ പൊയ്കവിള വീട്ടിൽ ചെല്ലഞ്ചി പ്രസാദിന്റെ വീടിന് മുന്നിൽ പാർക്കു ചെയ്തിരുന്ന കാർ ശനിയാഴ്ച പുലർച്ചെയാണ് മോഷ്ടിച്ചത്.

    പാലോട് പൊലീസ്‌ അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്ന വീടിനു സമീപം തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു.

  • ബൈ​ക്കി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കൽ; ര​ണ്ടു​പേ​ർ പി​ടി​യി​ലായി

    ബൈ​ക്കി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കൽ; ര​ണ്ടു​പേ​ർ പി​ടി​യി​ലായി

    തിരുവനന്തപുരം: ബൈ​ക്കി​ൽ ക​റ​ങ്ങി നടന്ന് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ലായി. തേ​ക്കും​മൂ​ട് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബി​ജു (38), ഗൗ​രീ​ശ​പ​ട്ടം ടോ​ണി നി​വാ​സി​ൽ റി​നോ ഫ്രാ​ൻ​സി​സ് (32) എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

    ക​ല്ലം​പ​ള്ളി, ഇ​ളം​കു​ളം, ചെ​റു​വ​യ്ക്ക​ൽ, ക​രി​മ്പും​കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല പൊ​ട്ടി​ച്ച സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 250 ഓ​ളം സി.​സി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

    വ്യാ​ജ ന​മ്പ​റു​ള്ള ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ച​ശേ​ഷം ന​മ്പ​റും നി​റ​വും മാ​റ്റി​യ​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ അ​ടു​ത്ത മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. നാ​ലു സ്ഥ​ല​ങ്ങ​ളി​ലാ​യി 12 പ​വ​നോ​ളം മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ച​ത്

  • മോഷണക്കേസ്സിലെ പ്രിതികൾ  പിടിയിൽ

    മോഷണക്കേസ്സിലെ പ്രിതികൾ പിടിയിൽ

    തിരുവനന്തപുരം: മോഷണക്കേസ്സിലെ പ്രിതികലെ പോലീസ് പിടികൂടി. മുട്ടയ്ക്കാട് വേടർ കോളനി, പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ, തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദുകുമാർ (19) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.

    കോവളത്തെ ട്രോപിക്കാലിയ എന്ന സ്ഥാപനത്തിൽ നിന്ന് ജനുവരി ഇരുപതിനാണ് ഇവർ മോഷണം നടത്തിയത്. 23 ജാക്കികൾ, ഷട്ടറിംഗ് ഷീറ്റ്, സ്പാൻ സ്റ്റീൽ എന്നിവയുൾപ്പെടെ രണ്ടു ലക്ഷത്തോളം വില വരുന്ന സാധനങ്ങൾ മോഷണം നടത്തിയ ശേഷം, ഒളിവിൽ പോയ പ്രതികളെ പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് പിടികൂടിയത്.

    ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഷാജിയുടെ നിർദ്ദേശാനുസരണം കോവളം എസ്. എച്ച്.ഒ ബിജോയ് എസ്.ഐ അനീഷ് കുമാർ , എ.എസ്.ഐ മുനീർ സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, ബാഹുലേയൻ സജിത്ത്, അശോക്, സന്തോഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

  • ആറ്റുകാൽ പൊങ്കാലക്കിടെ വയോധികയുടെ മാലയും പേഴ്സും കവർന്നു; സ്ത്രീ പിടിയിൽ

    ആറ്റുകാൽ പൊങ്കാലക്കിടെ വയോധികയുടെ മാലയും പേഴ്സും കവർന്നു; സ്ത്രീ പിടിയിൽ

    തിരുവനന്തപുരം: വയോധികയുടെ സ്വർണ്ണ മാലയും പേഴ്സും കവർച്ച ചെയ്ത, അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട സ്ത്രീയെ പോലീസ് പിടികൂടി. തമിഴ് നാട്, ഈറോഡ് സ്വദേശിനി സന്ധ്യ എന്നറിയപ്പെടുന്ന അംബിക (31) യെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ചാക്ക ഇളമ്പാല ക്ഷേത്രത്തിൽ വെച്ച് നടന്ന അന്നദാനത്തിനിടെയാണ്‌ വയോധികയുടെ സ്വർണ്ണമാലയും, പേഴ്സും കവർന്നെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. തുടർന്ന് പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

    സ്ത്രീകൾ ഒത്തു കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും മോഷണം നടത്തുവാൻ ഇവർക്ക് പദ്ധതി ഉണ്ടായിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും വിവധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി കേസ്സുകൾ ഇവർക്കെതിരെയുണ്ട്.

    ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സാബു, എസ്.ഐമാരായ രാഹുൽ, സുനിൽ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും, ഇവർ സമാനമായ രീതിയിൽ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചു വിവരം ശേഖരണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു

  • മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

    മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

    തിരുവനന്തപുരം: ആനയറ കല്ലുംമൂട്ടിലെ വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ചെടുത്ത പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നെടുമങ്ങാട്, മഞ്ച, പേരുമല നാരകത്തിൻ വിള പുത്തൻവീട്ടിൽ ഗണേശ് (36)നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച പുലർച്ചെ 5 മണിക്കാണ് മോഷണം നടന്നത്. ആനയറ കല്ലുമ്മൂട്ടിൽ വിജിത്തിന്റെ വീട്ടിൽ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

    പരാതി ലഭിച്ചയുടനെ പോലീസ് നടത്തി ഊർജ്ജിതമായ അന്വേഷണത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണ മൊബൈൽ പോലീസ് കണ്ടെടുത്തു.

    ശംഖുമുഖം എ.സി.പി. ഡി. കെ പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട എസ്.ഐ സുനിൽ, സി.പി.ഒ മാരായ സനൽ, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസുൾപ്പെടെ 5 ഓളം കേസുകൾ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

     

  • ബസ്സിന്റെ ബാറ്ററി മോഷണം; യുവാവ് അറസ്റ്റിൽ

    ബസ്സിന്റെ ബാറ്ററി മോഷണം; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ബസ്സിന്റെ ബാറ്ററികൾ മോഷണം ചെയ്തെടുത്ത പ്രതിയെ പോലീസ് പിടികൂടി. പേയാട് ചെന്നാട്ടുകോണം രാജി ഭവനില്‍ രാജീവ് (32)നെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.

    കരമന കാലടി ഹോമിയോ കോളേജിന് എതിർവശം എൻജിൻ തകരാറു കാരണം ഒതുക്കിയിട്ടിരുന്ന പ്രൈവറ്റ് ബസ്സിന്റെ 18000/- രൂപയോളം വില വരുന്ന രണ്ട് ബാറ്റികൾ മോഷണം ചെയ്‌തെടുത്ത കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

    ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരം കരമന എസ്.എച്ച്.ഒ സുജിത്ത്, എസ്.ഐ സന്തു, സി.പി.ഒമാരായ ജീത്ത് കുമാര്‍, ഷിബു, രജിത്ത് എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.