തിരുവനന്തപുരം: തമ്പാനൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. 11.51ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഗൗരീശപട്ടം സ്വദേശിയായ അർജുൻ.ആർ.മനോജ് (26),വട്ടിയൂർകാവ് വേറ്റിക്കോണം സ്വദേശിയായ ആതിഷ്.എസ് (30) എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.

