തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ മെഡിസിന്‍ ഒ.പി തുറന്നു.
ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഒ.പിയുടെ തുടര്‍ച്ചയായാണ് ഏഴാമത് യൂണിറ്റ് പുലയനാര്‍കോട്ട ആരംഭിച്ചത്.
രോഗികളെ തറയില്‍ കിടത്തില്ലെന്നും കിടക്ക രോഗിയുടെ അവകാശമാണെന്നുമുള്ള ഈ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ ഒ.പിയ്ക്ക് കീഴില്‍ അഡ്മിറ്റായിട്ടുള്ളതും ഗുരുതരമല്ലാത്തതുമായ രോഗികളെ ഇവിടേക്ക് മാറ്റും.

