തിരുവനന്തപുരം:കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെ ഈ റോഡിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ചിറയിൻകീഴ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മുരുക്കുംപുഴ മംഗലപുരം വഴി എൻഎച്ചിൽ പ്രവേശിച്ചും കണിയാപുരം വഴി വരുന്ന വാഹനങ്ങൾ കരിചാറയിൽ നിന്നും വലതുഭാഗത്തേയ്ക്ക് തിരിഞ്ഞ് പള്ളിപ്പുറം വഴി എൻഎച്ചിലേക്കും പ്രവേശിക്കേണ്ടതാണ്.

