തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് (ഓഗസ്റ്റ് 01) രാവിലെ 11 മണിക്ക് 20 സെന്റിമീറ്റർ വീതം കൂടി (രാവിലെ 80 സെന്റിമീറ്റർ ഉയർത്തിയതിന് പുറമേ, 80 സെന്റിമീറ്റർ കൂടി ചേർത്ത്, ആകെ 160 സെന്റിമീറ്റർ) ഉയർത്തും.
ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

