തിരുവനന്തപുരം:കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ (വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം) 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാണ്
*കൺട്രോൺ റൂം നമ്പറുകൾ*
തിരുവനന്തപുരം – 0471 – 2462006, 9447700112
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711282
നെയ്യാറ്റിൻകര – 0471 – 2222227, 9447700113
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711283
നെടുമങ്ങാട് – 0472 – 2802424, 9447700114
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711285
ചിറയിൻകീഴ് – 0470 – 2622406, 9447700115
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711287
വർക്കല – 0470 – 2613222, 8547618415
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711286
കാട്ടാക്കട – 0471 – 2291414, 8547618420
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711284

