തിരുവനന്തപുരം:പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ആഗസ്റ്റ് 03) ഉച്ചകഴിഞ്ഞ് 2.30ന് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ) ഉയർത്തും.
ഇതേതുടർന്ന്, അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാൻ സാധ്യതയുള്ളതിനാൽ, ഇന്ന് (ആഗസ്റ്റ് 03) വൈകിട്ട് 5.30തോടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം കൂടി (നിലവിലെ 120 സെന്റീമീറ്ററിന് പുറമേ, 80 സെന്റീമീറ്റർ കൂടി ഉയർത്തി, ആകെ 200 സെന്റീമീറ്റർ) ഉയർത്തും.
ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു


